ഉദ്​ഘാടനത്തിനൊരുങ്ങി ബാലുശ്ശേരി ഗവ. കോളജ് കെട്ടിടം

ബാലുശ്ശേരി: ഒന്നാംഘട്ട കെട്ടിടം പണി പൂർത്തിയായി ബാലുശ്ശേരി ഗവ. കോളജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കിനാലൂരിൽ വ്യവ സായ വകുപ്പ്‌ നൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് കോളജ് കെട്ടിടം പണിയുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി ചെലവിട്ടാണ് കോളജി​െൻറ ഒന്നാംഘട്ട കെട്ടിടം പണി പൂർത്തിയാക്കിയത്. രണ്ടാംഘട്ട അനുബന്ധ പ്രവർത്തനങ്ങൾക്കും തുടർനിർമാണ പ്രവൃത്തികൾക്കുമായി കിഫ്ബിയിൽനിന്ന് 10.53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. ഒന്നാം നിലയിൽ ക്ലാസ് മുറികളോടൊപ്പം ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫിസ്, വിശ്രമമുറി, ടോയ്ലറ്റ് എന്നിവയുണ്ടാകും. അഞ്ചു വർഷമായി കിനാലൂർ വാളന്നൂരിലെ ഗവ. എൽ.പി സ്കൂളിനോടനുബന്ധിച്ച കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. 2016 ആഗസ്റ്റ് എട്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നടത്തിയത്‌. ഫാൻ ലീഫ് ടൈപ് ബിൽഡിങ് നിർമാണം പൊതുമരാമത്ത് വകുപ്പാണ് ഏറ്റെടുത്തത്. കെട്ടിടസമുച്ചയം യാഥാർഥ്യമാകുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്സുകളും പ്രഫഷനൽ കോഴ്സുകളും ആരംഭിക്കാനാകും. ഈ മാസം നടക്കുന്ന ഉദ്ഘാടന ചടങ്ങി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം 18ന് വൈകീട്ട് മൂന്നിന് കിനാലൂർ ഏഴുകണ്ടി അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.