സ്‌നേഹം കൊണ്ടാണ് ലോകം കീഴടക്കേണ്ടത് ​-ഖലീൽ തങ്ങൾ

മുക്കം: സ്‌നേഹം കൊണ്ടാണ് ലോകം കീഴടക്കേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്‌റാഹീം അൽ ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു. 'സ്‌നേഹ കൈരളിക്കായി' എന്ന ശീർഷകത്തിൽ മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന സ്‌നേഹയാത്രയുടെ ജില്ലാ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. എ.കെ. ഇസ്മാഈൽ വഫ, എം. അബ്ദുൽ ലത്വീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ, ഡോ. എം. അബ്ദുൽ അസീസ് ഫൈസി, ഇ. യഅ്ഖൂബ് ഫൈസി, ജി. അബൂബക്കർ, കീലത്ത് മുഹമ്മദ് മാസ്റ്റർ, കെ.എ. നാസർ ചെറുവാടി, കെ. അബ്ദുല്ല സഅ്ദി ചെറുവാടി, എം.ടി. ശിഹാബുദ്ദീൻ സഖാഫി, ഇ.വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.