​െറവലൂഷനറി യൂത്ത് കലക്​ടറേറ്റ്​ മാർച്ച്​

കോഴിക്കോട്: വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകളിൽ നിയമനം നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ െറവലൂഷനറി യൂത്ത് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എൽ.ഡി.സി, എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫാർമസിസ്റ്റ്, ഹയർ സെക്കൻഡറി അധ്യാപകർ, പഞ്ചായത്ത് സെക്രട്ടറി, സിവിൽ സെപ്ലെസ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലെ ആയിരങ്ങളുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതാണ് സർക്കാർ നടപടിയെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്തു. ടി.കെ. സിബി, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ടി.പി. മനീഷ്, നവാസ് പ്ലാപ്പറ്റ, ജി. രതീഷ്, ജിജിത്ത് സോമൻ, ബിജേഷ് അത്തോളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.