കോഴിക്കോട്: രാജ്യത്തെ ജനങ്ങൾ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും ദിവസംതോറും ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻെറ നടപടി അപലപനീയമാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കോവിഡ് സാമൂഹിക വ്യാപനം തടയാൻവേണ്ടി കേരള സർക്കാർ എടുക്കുന്ന നടപടിക്ക് ജില്ല കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജില്ല പ്രസിഡൻറ് ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു. ഷർമദ്ഖാൻ ഒളവണ്ണ, മെഹ്ബൂബ് കുറ്റിക്കാട്ടൂർ, ആലിക്കുട്ടി മാസ്റ്റർ, ബാവ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.