ആറുപേർക്കു കൂടി കോവിഡ്​; നാലുപേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ആറുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തരായി. രോഗബാധിതരിൽ മൂന്നുപേര്‍ വിദേശത്തുനിന്നും (കുവൈത്ത്-രണ്ട്, സൗദി-ഒന്ന്) മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും (ബംഗളൂരു -രണ്ട്, മുംബൈ -ഒന്ന്) വന്നവരാണ്. രോഗബാധിതർ: 1, 2. നന്മണ്ട സ്വദേശികളായ രണ്ടുപേര്‍ (33, 49 വയസ്സ്) ജൂണ്‍ 17ന് ബംഗളൂരുവിൽ നിന്നു കാര്‍ മാര്‍ഗം നാട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്രവപരിശോധന നടത്തിയവരാണ്. 3. കിഴക്കോത്ത് സ്വദേശി (29) ജൂണ്‍ 17ന് കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റിവ് ആയതിനാല്‍ അവിടെ ചികിത്സയിലാണ്. 4. കടലുണ്ടി സ്വദേശി (29) ജൂണ്‍ 15ന് കുവൈത്തില്‍നിന്ന് കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി, കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റിവായി. 5. നന്മണ്ട സ്വദേശിനി (22) ജൂണ്‍ 17ന് മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോെട്ടത്തി. മെഡിക്കല്‍ കോളജില്‍ സ്രവപരിശോധന നടത്തി ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 6. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി (57) ജൂണ്‍ 11ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗമുക്തര്‍: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എയര്‍ഇന്ത്യ ജീവനക്കാരി (24), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി (22), ചേളന്നൂര്‍ സ്വദേശി (31), മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചേളന്നൂര്‍ സ്വദേശി (56) എന്നിവരാണ് രോഗമുക്തരായത്. രോഗബാധിതായ കോഴിക്കോട് സ്വദേശികൾ 184 ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ഉം രോഗമുക്തി നേടിയവര്‍ 80 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 103 കോഴിക്കോട് സ്വദേശികള്‍ കോവിഡ് ബാധിതരായ ചികിത്സയിലുണ്ട്. 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 61 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലും മൂന്നുപേര്‍ കണ്ണൂരിലും രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററില്‍ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച 235 സ്രവസാമ്പിള്‍ പരിശോധനക്കയച്ചു. ആകെ 9,941 സ്രവസാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,690 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതില്‍ 9,476 എണ്ണം നെഗറ്റിവാണ്. 251 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. inner box... പുതുതായി 1,390 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 1,390 പേര്‍ ഉള്‍പ്പെടെ 12,713 പേര്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 40,479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 207 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 134 പേര്‍ മെഡിക്കല്‍ കോളജിലും 73 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായ ലക്ഷദ്വീപ് െഗസ്റ്റ്ഹൗസിലുമാണ്. 39 പേര്‍ ഡിസ്ചാര്‍ജായി. വെള്ളിയാഴ്ച വന്ന 996 പേര്‍ ഉള്‍പ്പെടെ ആകെ 5,077 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 354 പേര്‍ ജില്ല ഭരണകൂടത്തിൻെറ കോവിഡ് കെയര്‍ സൻെററുകളിലും 4,645 പേര്‍ വീടുകളിലും 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 95 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 2,928 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.