കിസാന്‍ കോണ്‍ഗ്രസ് നിൽപുസമരം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പാക്കേജുകളില്‍ കര്‍ഷകരെ അവഗണിെച്ചന്നും വന്‍കിട കമ്പനികള്‍ക്കും വ്യവസായികള്‍ക്കുമാണ് ഈ പാക്കേജുകളെന്നും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ നില്‍പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. മാജൂഷ് മാത്യു, എം. വേണുഗോപാലന്‍ നായര്‍, കുമാരന്‍ പാറക്കൊമ്പത്ത്, മാത്യു ദേവഗിരി, ബിജു കണ്ണന്തറ, പി.സി. പ്രത്യുഷ്, ഫാസില്‍ ബേപ്പൂര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.