കുറ്റ്യാടി: വിലങ്ങാട് വായാട് കോനിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കുട്ട്യാരപ്പൻ എന്നാളുടെ വീട്ടുമുറ്റത്ത് ജാതി മരത്തിൽ കയറിക്കൂടിയ പന്ത്രണ്ടടി നീളമുള്ള പാമ്പിനെ കുറ്റ്യാടിയിൽനിന്ന് എത്തിയ ഫോറ്സ്റ്റ് വാച്ചറും പാമ്പ് പിടിത്തക്കാരനുമായ ടി.കെ.വി. ഫൈസലാണ് പിടിച്ചത്. മലേയാര പ്രദേശമായി ഇവിടെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട പാമ്പിെന ആക്രമിക്കാൻ വീട്ടിലെ പട്ടി ശ്രമിച്ചതോടെ പാമ്പ ് മരത്തിൽ കയറിക്കൂടുകയായിരുന്നു. ഇേതാടെ വീട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഒാഫിസുമായി ബന്ധപ്പെട്ടു. മരത്തിൽനിന്ന് കെണിയിൽ കുടുക്കി താഴെ എത്തിച്ചാണ് പിടിച്ചത്. സന്ധ്യയോടെ കുറ്റ്യാടിൽ എത്തിച്ചു. പാമ്പിനെ ഉൾക്കാട്ടിൽ വിടും. കുറ്റ്യാടി ഫോറസ്റ്റ് േറഞ്ച് പരിധിയിയിൽ പിടികൂടിയ ഏറ്റവും വലിയ രാജെവമ്പാലകളിലൊന്നാണിത്. കഴിഞ്ഞാഴ്ച പശുക്കടവിൽ നിന്ന് ഒരു രാജെവമ്പാലയെ ൈഫസൽ പിടികൂടിയിരുന്നു. അഞ്ചുമാസം മുമ്പ് താൽക്കാലിക വാച്ചർ ജോലിയിൽ കയറിയ മരംവെട്ടു തൊഴിലാളിയായ ഫൈസൽ നൂറോളം വിഷപ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.