ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോൺ കണ്ണൂർ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായും സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ല കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പറേഷനിലെ 31ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23ാം വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13ാം വാര്‍ഡ് എന്നിവിടങ്ങളാണ് പുതുതായി കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെടുത്തിയത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മാലൂര്‍ പഞ്ചായത്തിലെ മൂന്ന്, 12 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ല കലക്ടര്‍ ഉത്തരവിട്ടു. അതേസമയം, കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചൊക്ലി രണ്ട്, ഒമ്പത്, കോട്ടയം മലബാര്‍- ഒമ്പത്, കണിച്ചാര്‍ -12, ചെമ്പിലോട്-ഒന്ന് , കണ്ണപുരം-ഒന്ന്, എരുവേശ്ശി- 12, ആലക്കോട്-ഒന്ന്, മുണ്ടേരി- 12, ഇരിട്ടി നാല് എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.