മുങ്ങി മരണങ്ങൾ ഇനി വേണ്ട..

കോഴിക്കോട്: റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്ടമാവുന്നത് മുങ്ങിമരണം മൂലമാണ്. അശ്രദ്ധയും അറിവില്ലായ്മയും ഇത്തരം അപകടങ്ങൾക്ക് കാരണമാവുന്നു. അറപ്പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങിമരിച്ച സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. വെള്ളത്തിലിറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുങ്ങിമരണങ്ങൾ ഒഴിവാക്കാം. സ്ഥലമറിയാതെ പുഴയിലോ കായലിലോ കടലിലോ ഇറങ്ങരുത്. കുറച്ച് വെള്ളം മാത്രമേ ഉള്ളൂ എന്നുകരുതി ശ്രദ്ധിക്കാതിരിക്കരുത്. ബാലൻസ് തെറ്റി വീണാൽ ഒരടി വെള്ളത്തിൽ പോലും മുങ്ങിമരിക്കാം. ഒഴുക്കുള്ള െവള്ളം, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. ആറ് ഇഞ്ച് ഉയരത്തിൽ ഒഴുകുന്ന െവള്ളത്തിന് നിങ്ങളെ വീഴ്ത്താൻ സാധിക്കും. വെള്ളത്തിലൂടെ നടേക്കണ്ടിവന്നാൽ ഒഴുക്കില്ലാത്ത ഭാഗം തെരഞ്ഞെടുക്കുക. നേരം ഇരുട്ടിയതിനുശേഷം ഒരുകാരണവശാലും െവള്ളത്തിൽ ഇറങ്ങരുത്. വെള്ളത്തിലേക്ക് എടുത്തുചാടാതിരിക്കുക. വെള്ളത്തിൻെറ ആഴം യഥാർഥത്തിൽ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചളിയിൽ പൂഴ്ന്നുപോകാം. തല പാറയിലോ കൊമ്പിലോ പോയി ഇടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങണം. ജലക്രീഡ വിലക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു കാരണവശാലും ഇറങ്ങരുത്. തദ്ദേശഭരണ സ്ഥാപനങ്ങൾ അപകടസാധ്യതയുള്ള സ്ഥലത്ത് മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും കൃത്യമായി പ്രദർശിപ്പിക്കുക. അതോടൊപ്പം, തദ്ദേശവാസികളെ ഇൗ വിഷയത്തിൽ പരിശീലിപ്പിക്കുക. മറ്റുള്ളവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തുചാടരുത്. കയറോ കേമ്പാ തുണിയോ നീട്ടിക്കൊടുത്ത് വലിച്ചുകയറ്റണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടത്തിൽപെടാതെ രക്ഷപ്പെടാം. അപകടത്തിൽപെട്ടാൽ ആദ്യ അഞ്ചു മിനിറ്റ് വളരെ നിർണായകമാണ്. വെള്ളത്തിൽനിന്നെടുത്ത ശേഷം അപകടത്തിൽപ്പെട്ടയാളെ സുരക്ഷിതമായ ഒരു സ്ഥലത്ത് കിടത്തുക. തല ചെരിച്ചുകിടത്തിയ ശേഷം വായിലോ മൂക്കിലോ തടസ്സമുണ്ടെങ്കിൽ ആദ്യം അത് മാറ്റുക. വയറ്റിൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് ബലം പ്രയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കരുത്. വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ ശ്വാസം നിലച്ചെങ്കിൽ സി.പി.ആർ (ശ്വസന പുനരുജ്ജീവന പ്രക്രിയ) ചെയ്യുക. വ്യക്തിയെ എത്രയും പെെട്ടന്ന് അടുത്ത ആശുപത്രിയിൽ എത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.