ശ്രീകണ്ഠപുരം: ചെങ്ങളായി എ.യു.പി സ്കൂൾ അധ്യാപകനും കെ.സി. ജോസഫ് എം.എൽ.എയുടെ പി.എയുമായിരുന്ന . 1985ൽ സർവിസിൽ പ്രവേശിച്ച അദ്ദേഹം 2016 മുതൽ കെ.സി. ജോസഫിൻെറ പേഴ്സനൽ അസിസ്റ്റൻറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരുകയാണ്. കെ.എ.പി.ടി യൂനിയൻെറ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചശേഷം നാലു വർഷക്കാലം യൂനിയൻെറ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.എസ്.ടി.എയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. തളിപ്പറമ്പ് താലൂക്കിലെ ആദ്യത്തെ റഫറൻസ് ലൈബ്രറിയായ ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുടെ സെക്രട്ടറിയും പ്രസിഡൻറുമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം ഓഫിസേഴ്സ് ക്ലബ്, റോയൽ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു. കരയത്തുംചാൽ ജി.യു.പി അധ്യാപിക ശ്രീജ ഭാര്യയാണ്. കേരള ഗ്രാമീൺ ബാങ്ക് കുറുമാത്തൂർ ശാഖ ജീവനക്കാരി അഷിത, എം.ടെക് വിദ്യാർഥിനി അനുജയ എന്നിവരാണ് മക്കൾ. ഫോട്ടോ: SKPM Divakaran Master
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.