വളപട്ടണം: കെ.എസ്.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് വളപട്ടണം കെ.എസ്.യു മണ്ഡലം കമ്മിറ്റി അഞ്ചോളം വരുന്ന വൃക്കരോഗികളുടെ ഡയാലിസിസ് ചെലവ് ഏറ്റെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.പി. സിദ്ദിഖ് തുക യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.പി. മൻസൂറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.കെ. ഷഫീഖ് അധ്യക്ഷത വഹിച്ചു. നബീൽ വളപട്ടണം, ഷമിയാസ് മഹമൂദ്, വി.പി. നൗഷാദ്, കെ.സി. റഹീസ്, കെ.എ. നാസിൽ, തൗഫീഖ് തങ്ങൾ വയൽ, എ.പി. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. പടം: PUTH_Kidney Chikilsa Money കെ.എസ്.യു സ്ഥാപക ദിനത്തിൽ കെ.എസ്.യു വളപട്ടണം മണ്ഡലം കമ്മിറ്റി നൽകുന്ന, വൃക്കരോഗികളുടെ ഡയാലിസിസ് ചെലവിലേക്കുള്ള തുക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.പി. സിദ്ദിഖ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.പി. മൻസൂറിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.