ഓട്ടോകൾക്ക് ഒറ്റ- ഇരട്ട നമ്പർ സംവിധാനം

തളിപ്പറമ്പ്: നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ തിങ്കളാഴ്ച മുതൽ തളിപ്പറമ്പ നഗരസഭാ പരിധിയിൽ ഓട്ടോറിക്ഷകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക വാഹനങ്ങളും ഞായർ ഒഴികെയുള്ള മറ്റ് ദിവസങ്ങളിൽ ഇരട്ട അക്ക വാഹനങ്ങളും മാത്രമെ സർവിസ് നടത്താൻ പാടുള്ളൂവെന്ന് തഹസിൽദാർ അറിയിച്ചു. തളിപ്പറമ്പ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബാർബർ ഷാപ്പുകളിൽ ഉപയോഗിക്കുന്ന മുഖാവരണം, കൈയുറകൾ സ്വന്തം നിലയിൽ നശിപ്പിക്കാൻ നടപടി സീകരിക്കണം. ടാക്സി സ്റ്റാൻഡിൽ ഹാൻഡ് വാഷ്, സാനിൈറ്റസർ എന്നിവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.