മണൽക്കടത്ത് ടിപ്പർ ലോറി കിണറ്റിലേക്ക് മറിഞ്ഞു

പഴയങ്ങാടി: മാട്ടൂൽ സൗത്തിൽനിന്ന് അനധികൃതമായി മണലെടുത്ത് കടത്തിയ ടിപ്പർ ലോറി ആൾമറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. അടുത്തിലക്ക് സമീപത്തെ ചെവിടിച്ചാൽ റോഡിൽ ശനിയാഴ്ച രാത്രി 11നാണ് സംഭവം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് ആൾമറയില്ലാത്ത കിണറ്റിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ മുൻഭാഗം തകർന്നു. ലോറിയുണ്ടായിരുന്ന മാട്ടൂലിലെ സജ്ജാദ് (37) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പടം അടിക്കുറിപ്പ്: kng PYD_Lorry electric post അടുത്തിലക്ക് സമീപം ചെവിടിച്ചാൽ റോഡിൽ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ മണൽക്കടത്ത് ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.