മാലിന്യ നിക്ഷേപം: പാലാഴിത്തോടിന്​

ചൊക്ലി: കടുത്ത വേനൽകാലത്തും മറ്റും നിരവധി കുടുംബങ്ങൾക്ക് ആശ്വാസത്തിൻെറ തണലേകിയ പാലാഴിത്തോട് നാശത്തിൻെറ വക്കിൽ. കനകമലയിൽ നിന്ന് ഉത്ഭവിച്ച് വിവിധ പ്രദേശങ്ങളിലെ കൈവഴികളിലൂടെ ഒഴുകിയെത്തുന്നതാണ് പാലാഴിത്തോട്.നേരത്തെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പാലാഴിത്തോട് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതിൻെറ ഭാഗമായാണ് ഇന്നത്തെ നിലയിലുള്ള ഒഴുക്ക് സാധ്യമായത്. എന്നാൽ, ചൊക്ലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെത്തുമ്പോഴേക്കും തോടിലെ ഒഴുക്ക് പാതി വഴിയിൽ നിലച്ച മട്ടാണ്. മാലിന്യ നിക്ഷേപമാണ് തോടിനെ നാശത്തിൻെറ വക്കിലെത്തിച്ചത്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വെള്ളം കരകവിഞ്ഞ് പരിസരത്തെ കാർഷിക വിളകൾക്ക് നഷ്ടം ഉണ്ടാവുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. പ്രശ്നം ഉടൻ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡംഗം പ്രദീപൻ കോട്ടേമ്മൽ പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യ നിക്ഷേപ വിഷയം അവതരിപ്പിച്ച് അടിയന്തരമായി ചെയ്യാനാവുന്നവയെ കുറിച്ച് ചർച്ച ചെയ്യുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്ന അറിയിച്ചു. foto - PGR - Thod - പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഒളവിലത്തെ പാലാഴിത്തോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.