ശുചീകരിച്ചു

തിരുവമ്പാടി: 'നാടു കാക്കാൻ കൈകോർക്കാം' എന്ന സംസ്ഥാന കാമ്പയിൻെറ ഭാഗമായി വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ തിരുവമ്പാടി- മറിയപ്പുറം റോഡിൽ ശുചീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഫൈസൽ തിരുവമ്പാടി, മുഹമ്മദ് തണൽ, ഗഫൂർ ആലങ്ങാടൻ എന്നിവർ നേതൃത്വം നൽകി. എം.എൽ.എ രാജിവെക്കണം തിരുവമ്പാടി: അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ് ചട്ടങ്ങൾ മറികടന്ന് പ്രവൃത്തി നടത്താൻ കൂട്ടുനിന്ന ജോർജ് എം.തോമസ് എം.എൽ.എ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സമര പ്രഭാതത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. യു.സി. അജ്മ്ൽ, ജെഫ്റിൻ ഇളംതുരുത്തിൽ, ഹാരീസ് അമ്പാളി, ഷബീർ ആലങ്ങാടൻ, സുഹാദ് മരുതിൽ, ലിബിൻ അമ്പാട്ട്, അമൽ തങ്കച്ചൻ, ലിബിൻ ബെൻ, റോബിൻ ചക്കിട്ടമുറിയിൽ, റെനോൾഡ് ഷാജു, ഷെനിൽ ഷമ്മി, കിരൺ വടയാറ്റുകുന്നേൽ, മെൽബിൻ തുറുവേലിൽ, അഖിൽ മറ്റത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.