മുക്കം: ശനിയാഴ്ച്ച ഉച്ചക്കുണ്ടായ കനത്ത കാറ്റിൽ തെങ്ങ് വീണ് സാഹിത്യകാരനും കലാകാരനുമായ മുക്കം ഭാസിയുടെ വീടിന് കേടുപാട് പറ്റി. വീടിൻെറ രണ്ടാം നിലയിലേക്ക് തെങ്ങ് പതിച്ച് ഓടുകൾ പൂർണമായും തകർന്നു. കഴുക്കോൽ പൊട്ടി. മുറ്റത്തെ കക്കൂസിൻെറ മുകൾഭാഗവും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തെങ്ങ് മുറിച്ച് മാറ്റി. നഗരസഭ കൗൺസിലർ പി.ടി. ബേബി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.