എം.എൽ.എയുടെ മരാമത്ത് പ്രവൃത്തികൾ സംബന്ധിച്ച് അന്വേഷണം നടത്തണം

കൊടുവള്ളി: പാലക്കുറ്റി പന്നിയൂക്ക് റോഡ് മഴയിൽ ഒലിച്ചുപോയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എം.പി. മജീദ് ആവശ്യപ്പെട്ടു. കൊടുവള്ളി എം.എൽ.എയുടെ മരാമത്ത് പ്രവൃത്തികൾ സംബന്ധിച്ച് വ്യാപക പരാതികളും അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ മുഴുവൻ മരാമത്ത് പ്രവൃത്തികളും പരിശോധനക്ക് വിധേയമാക്കണം. എം.എൽ.എയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്ത് നൽകിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിച്ചെങ്കിലും തീരുമാനം സർക്കാറിനെക്കൊണ്ട് സ്റ്റേ ചെയ്യിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.