ജില്ലയിലെ ആദ്യ കോവിഡ് മരണം കോഴിക്കോട്: ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് മാവൂർ കൽപ്പള്ളിയിൽ കൽപ്പള്ളി വീട്ടിൽ മൊയ്തീൻെറ ഭാര്യ സുലൈഖയുടേത്. കോഴിക്കോട്ട് ചികിത്സയിലിരിക്കെ നേരത്തേ മൂന്നു പേർ മരിച്ചിരുന്നെങ്കിലും അവർ മലപ്പുറം, കണ്ണൂർ, വയനാട് സ്വദേശികളായിരുന്നു. റിയാദിൽനിന്ന് മേയ് 20ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുലൈഖയും ഭർത്താവും കോഴിക്കോട് മാവൂർ റോഡിൽ കോവിഡ് കെയർ സൻെററിലായിരുന്നു. അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഭർത്താവിനെ 22ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് 24ന് സുലൈഖയെ വീട്ടിൽ ക്വാറൻറീനിലാക്കി. രോഗലക്ഷണത്തെ തുടർന്ന് 25ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗം സ്ഥിരീകരിച്ചത്. 28ന് ഐ.സി.യുവിലേക്ക് മാറ്റി. പിന്നീട് വൻെറിലേറ്ററിൻെറ സഹായത്തോടെ ചികിത്സ തുടർന്നു. ഞായറാഴ്ച സ്ഥിതി വഷളാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.