ഓൺലൈൻ പഠനം കാഴ്ച - കേൾവി പരിമിതർ നിരാശയിൽ

ഫറോക്ക്: കോവിഡിൻെറ പാശ്ചാതലത്തിൽ തിങ്കളാഴ്ച മുതൽ നവ മാധ്യമങ്ങളിലൂടെ സ്കൂൾ പഠനം ആരംഭിക്കുമ്പോൾ നിരാശരായി ശ്രവണ - കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും. നിർധനരായ കുടു ബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണോ ടെലിവിഷനോ ഇല്ലാത്തവരാണ്. ചില രക്ഷിതാക്കൾക്ക് ഫോണിൻെറ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാൽ അവരെ സഹായിക്കാനും കഴിയില്ല. ഓണലൈൻ -ടി വി ക്ലാസുകളിൽ കേൾവിയും കാഴ്ചയും ഇല്ലാത്തവർക്ക് പഠിച്ചെടുക്കുക വളരെ പ്രയാസകരമായിരിക്കും. ശബ്ദങ്ങളും ചിത്രങ്ങളും ആനിമേഷനുകളുമൊക്കെ ഇവർക്ക് തിരിച്ചറിയാനാവില്ല എന്നതിനാൽ ഇവരെ സഹായിക്കണമെങ്കിൽ രക്ഷിതാക്കൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കുക എന്നതും പ്രയാസകരമാണ്. പ്രതികൂലമായ ഈ സാഹചര്യത്തിൽ കാഴ്ച - കേൾവി പരിമിതരായ വിദ്യാർഥികളുടെ കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ അധികൃതർ തയ്യാറാകണം. അതിജീവനത്തിൻെറ ഈ കാലത്ത് ഓൺലൈൻ പഠന കാലം ചരിത്രത്തിൻെറ ഭാഗമാകുമ്പോൾ കാഴ്ച - കേൾവി പരിമിതിയുള്ളവരെ മാറ്റി നിർത്തുന്നത് ഖേദകരമാണെന്നും കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ പി.ടി.എ. പ്രസിഡൻറ് വി.പി.എ സിദ്ദിഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.