കുട്ടികളുടെ പ്രിയം ഏറ്റുവാങ്ങി സുഹറ ടീച്ചർ വിരമിച്ചു

മാവൂർ: കുട്ടികൾക്ക് കരുതൽ നൽകി പ്രിയങ്കരിയായ സുഹറ ടീച്ചർ വിരമിച്ചു. 33 വർഷത്തെ സേവനത്തിനുശേഷമാണ് മാവൂർ പുത്തലത്ത് സുഹറ സർവീസിൽനിന്ന് വിരമിക്കുന്നത്. വർഷങ്ങളോളം മാവൂർ ജി.എം.യു.പി സ്കൂളില ഗണിത അധ്യാപികയായിരുന്നു. വെള്ളിപ്പറമ്പ്, പൂവാട്ടുപറമ്പ്, ചെറുവാടി സ്കൂളുകളിലും മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലും മണക്കാട് ജി.യു.പിയിലും അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. മാവൂർ ജി.എം.യു.പി സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന സുഹറ ഇതിനുശേഷമാണ് ഇതേ സ്കുളിൽ അധ്യാപികയായി എത്തുന്നത്. ദുരിതങ്ങളും വിഷമവും അനുഭവിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് വിദ്യാർഥികളുടെ പ്രിയം നേടിയത്. കലാസാഹിത്യ-ഗണിത മേളകളിൽ വിദ്യാർഥികളെ സന്നദ്ധരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. റൂറൽ സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ മാവൂർ ജി.എം.യു.പിയെ ഏറ്റവും കുടുതൽ ഒന്നാം സ്ഥാനത്തെിക്കുന്നതിൽ ഈ അധ്യാപികയുടെ പങ്ക് വലുതാണ്. മൂന്ന് തവണ സംസ്ഥാന മേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഒരു വർഷംമുമ്പ് സ്ഥാനക്കയറ്റം നേടിയ ഇവർ ചേനോത്ത് സ്കൂളിലെ പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.