uaesr2 ജോയ് ആലുക്കാസ് എക്സ്ചേഞ്ചി​െൻറ​ വെബ്റെമിറ്റ് മൊബൈൽ ആപ്പ് യു.എ.ഇയിലും

uaesr2 ജോയ് ആലുക്കാസ് എക്സ്ചേഞ്ചിൻെറ വെബ്റെമിറ്റ് മൊബൈൽ ആപ്പ് യു.എ.ഇയിലും ജോയ് ആലുക്കാസ് എക്സ്ചേഞ്ചിൻെറ വെബ്റെമിറ്റ് മൊബൈൽ ആപ് യു.എ.ഇയിലും ദുബൈ: മൾട്ടി ബില്യൺ നിരയിലുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പിൻെറ ഭാഗമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിൻെറ ഓൺലൈൻ മണി ട്രാൻസ്ഫർ ആപ് ആയ വെബ്റെമിറ്റിൻെറ സേവനങ്ങൾ യു.എ.ഇയിലും ലഭ്യമാവും. മികച്ച എക്സ്ചേഞ്ച് നിരക്കിൽ ക്വിക്ക് മണി ട്രാൻസ്ഫറും മറ്റ് സാമ്പത്തിക ഇടപാടുകളും സാധ്യമാക്കുന്ന വെബ്റെമിറ്റ് മൊബൈൽ ആപ്പിൻെറ സേവനം ഒമാൻ, കുവൈത്ത് എന്നിവടങ്ങളിലുമുണ്ട്. മഹാമാരിമൂലം ലോകം ഇപ്പോൾ നേരിടുന്ന സമാനതകളില്ലാത്ത സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ പരസ്പരം വേർപിരിഞ്ഞാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് എവിടെ നിന്നും സൗകര്യപ്രദമായി പണം അയക്കാനുള്ള സൗകര്യമൊരുക്കുകയാണ് വെബ്റെമിറ്റ് മൊബൈൽ ആപ് എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആൻറണി ജോസ് പറഞ്ഞു. ഉപഭോക്താക്കളുടെ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സേവനം, കുറഞ്ഞ നിരക്കുകൾ, ഓഫറുകളിലൂടെ നേടാനാകുന്ന മികച്ച റിവാർട്സ് എന്നിവ മൊബൈൽ ആപ്പിനെ കൂടുതൽ മികച്ചതാക്കുന്നു. joy alukkas exchange
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.