ഫറോക്ക്: റൗദത്തുൽ ഉലൂം അറബിക് കോളജ് അറബിക് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മൻെറിൻെറ കീഴിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറിൽ അൽജീരിയൻ ചിന്തകനും അക്കാദമീഷ്യനും ഖത്തർ സർവകലാശാല അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ അസോ. പ്രഫസറുമായ ഡോ. അബ്ദുൽ ഹഖ് ആബിദ് പങ്കെടുത്തു. പാൻഡമിക് ലിറ്ററേച്ചർ ജീവിത യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും പച്ചയായ അനുഭവങ്ങളിലേക്ക് നമ്മെ കൂട്ടി ക്കൊണ്ടുപോവുകയും ചെയ്യുന്ന സാഹിത്യത്തിലെ സുപ്രധാന ഭാഗമാണെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു. കോവിഡ് 19 പശ്ചാത്തലത്തിൽ ഭാഷാ വൈവിധ്യങ്ങളുൾക്കൊണ്ട് പാൻഡമിക് സാഹിത്യപഠനവും ചർച്ചകളും കൂടുതലായും ഗൗരവമായും പുരോഗമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി അധ്യക്ഷത വഹിച്ചു. സെമിനാറിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർമാൻ ഡോ. വി.എം. അബ്ദുൽ അസീസ് മോഡറേറ്ററായിരുന്നു. ഫാറൂഖ് കോളജ് അറബിക് വിഭാഗം അസി. പ്രഫ. ഡോ. മുഹമ്മദ് ആബിദ് യു.പി സംസാരിച്ചു. ആർ.യു.എ കോളജ് റിട്ട. അധ്യാപകൻ പ്രഫ. ഷാജഹാൻ ഫാറൂഖി, ഫാറൂഖ് കോളജ് അറബിക് വിഭാഗം അസി. പ്രഫസർ ഡോ. കെ.പി. അബ്ബാസ്, ആർ.യു.എ കോളജ് അസോ. പ്രാഫസർമാരായ സി.കെ. ഉസ്മാൻ ഫാറൂഖി, കെ. അബൂബക്കർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കോമേഴ്സ് ഡിപ്പാർട്ട്മൻെറ് ഫാക്കൽറ്റി ത്വാഹ റഷാദ്, ലൈബ്രേറിയൻ കെ. മുഹമ്മദ് ശരീഫ്, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. എം. ഉമൈർ ഖാൻ, ഗൈഡൻസ് ആൻഡ് കൗൺസലിങ് വിങ് കോഒാഡിനേറ്റർ പി.കെ. ജംശീർ ഫാറൂഖി എന്നിവർ സംബന്ധിച്ചു. കോളജ് ലക്ചറർ ഡോ. ഇസുദ്ധീൻ സ്വാഗതവും സെമിനാർ കോഒാഡിനേറ്റർ ഐയ്മൻ ശൗഖി നന്ദിയും പറഞ്ഞു. ദേശീയ അന്താരാഷ്ട്ര പ്രതിനിധികളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.