കോവിഡ്​ ലക്ഷണം; കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ രണ്ടുപേരെ ക്വാറൻറീനിലാക്കി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യാനെത്തിയ രണ്ടുേപരെ കോവിഡ് ലക്ഷണത്തെ തുടർന്ന് യാത്ര റദ്ദാക്കി ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കൊട്ടിയൂർ, മേഘാലയ സ്വദേശികളെയാണ് രോഗലക്ഷണത്തെ തുടർന്ന് ക്വാറൻറീനിലാക്കിയത്. രാത്രി 8.50നുള്ള വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു ഇവർ. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററിൽനിന്ന് സാമ്പിൾ ശേഖരിച്ച് കൊട്ടിയൂർ സ്വദേശിക്ക് ഹോം ക്വാറൻറീനും മേഘാലയ സ്വദേശിക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനുമാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചത്. മംഗളൂരുവിൽ പഠിക്കുന്ന മേഘാലയ സ്വദേശി രണ്ടുമാസമായി കണ്ണൂരിലുള്ള സുഹൃത്തിൻെറ വീട്ടിൽ കഴിയുകയായിരുന്നു. കൊച്ചി വഴി നാട്ടിലേക്ക് പോകാൻ എത്തിയതായിരുന്നു. 19 പേരാണ് യാത്ര ചെയ്യാനെത്തിയത്. ആരോഗ്യ വകുപ്പിൻെറ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ ചെക്-ഇൻ ചെയ്യാൻ അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.