പെരുന്നാൾ ദിനത്തിൽ ഭക്ഷണവും സാനിറ്റൈസറും നൽകി രാമനാട്ടുകര: പെരുന്നാൾ ദിനത്തിൽ ബിരിയാണിയും മാസ്ക്കും സാനിറ്റൈസറും നൽകി കാരുണ്യ കൊണ്ടോട്ടി പ്രവർത്തകർ. ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും അധിവസിക്കുന്നവർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കുമാണ് സഹായം നൽകിയത്. കൊണ്ടോട്ടിയിൽനിന്ന് തുടങ്ങിയ കാരുണ്യയാത്ര കുന്നുംപുറം, ചെമ്മാട്, കോട്ടക്കൽ, തിരൂർ പിന്നിട്ട് കോഴിക്കോട് ടൗണിൽ സമാപിച്ചു. കഴിഞ്ഞ 22 വർഷമായി സംഘടന തെരുവിൻെറ മക്കളെ കണ്ടെത്തി വെടിപ്പാക്കി ഭക്ഷണവും പുതുവസ്ത്രങ്ങളും നൽകിയും ചികിത്സിച്ചും അവശരായവരെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചും സാന്ത്വനം നൽകിവരുന്നു. വീട്ടിലെ പെരുന്നാൾ നമസ്കാരവും ഭക്ഷണവും കഴിഞ്ഞു രാവിലെ ഒമ്പതിനു തുടങ്ങിയ പ്രവർത്തനം വൈകീട്ട് അഞ്ചിന് സമാപിച്ചു. കാരുണ്യ കൊണ്ടോട്ടി ജനറൽ സെക്രട്ടറി ചുണ്ടക്കാടൻ മഹ്‌സൂം, വൈസ് പ്രസിഡൻറ് മുനീർ പി.ടി. കൊട്ടപ്പുറം എന്നിവർ നേതൃത്വം നൽകി. പടം : MON RAMA10 തെരുവോരത്ത് കഴിയുന്നവർക്ക് പെരുന്നാൾ ദിനത്തിൽ സഹായം നൽകുന്ന കാരുണ്യ കൊണ്ടോട്ടി പ്രവർത്തകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.