തുരത്തിയ ആനകളിലേറെയും മടങ്ങിയെത്തി; ആറളം ഫാം നാലാം ബ്ലോക്ക് അടച്ചു

കേളകം: ആറളം ഫാം വീണ്ടും കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിട്ടും സുരക്ഷയൊരുക്കാൻ വനം വകുപ്പ് നടപടിയെടുത്തില്ലെന്ന് ഫാം അധികൃതർ. ആനഭീഷണിയെ തുടർന്ന് ഫാമിൻെറ മികച്ച ഉൽപാദന കേന്ദ്രമായ നാലാം ബ്ലോക്ക് അടച്ചു. രണ്ടാഴ്ച മുമ്പ് വനത്തിലേക്ക് തുരത്തിയ പത്തോളം ആനകൾ വീണ്ടും ബ്ലോക്കിനകത്തേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് അടച്ചത്. ഇവിടത്തെ അമ്പതോളം തൊഴിലാളികളെ മറ്റ് ബ്ലോക്കുകളിലേക്ക് പുനർവിന്യസിച്ചു. ഇവിടെവെച്ചാണ് രണ്ടാഴ്ച മുമ്പ് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇവിടെ വീണ്ടും ആനക്കൂട്ടം തിരിച്ചെത്തിയത് തൊഴിലാളികളെ ഭീതിയിലാക്കി. ഫാമിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള മേഖലയാണ് നാലാം ബ്ലോക്ക്. തെങ്ങുകൾ നിറഞ്ഞ പ്രദേശമാണിത്. തെങ്ങു കുത്തിവീഴ്ത്തി മധുരമുള്ള കാമ്പ് തിന്നാനാണ് ആനക്കൂട്ടം ഇവിടെ തമ്പടിച്ചിരിക്കുന്നത്. നാലാം ബ്ലോക്ക് അടച്ചതോടെ ഫാമിൽ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. കുരങ്ങിനെ തുരത്താൻ രണ്ടു തൊഴിലാളികളെത്തന്നെ നിർത്തിയിരുന്നു. ബ്ലോക്ക് അടച്ചതോടെ കുരങ്ങിൻെറയും ആനകളുടെയും താവളമായി മാറുകയാണ് പ്രദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.