ചെമ്പിലോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ അതീവ ജാഗ്രത നിർദേശം

ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ 18കാരിക്ക് കോവിഡ് പോസിറ്റിവായതിനാൽ അതീവ ജാഗ്രത നിർദേശം. ഈ മാസം 10ന് മുംബൈയിൽനിന്ന് നാട്ടിലെത്തിയ യുവതിക്കാണ് രോഗബാധ സ്ഥീരികരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ ജില്ല കോവിഡ് പരിചരണ കേന്ദ്രമായ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൗവ്വഞ്ചേരി പഴയ പോസ്റ്റ് ഒാഫിസിന് മുൻവശത്തെ പോക്കറ്റ് റോഡ് പൊലീസ് അടച്ചു. ഇതുവഴിയുള്ള കാൽനടയാത്രയും നിരോധിച്ചു. മേലെ മൗവ്വഞ്ചേരി മുതൽ താഴെ മൗവ്വഞ്ചേരി കോയോട് റോഡ് വരെയുള്ള യാത്രയും നിയന്ത്രിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.