വിദ്യാലയങ്ങളിൽ അണുനശീകരണം

തലശ്ശേരി: പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാലയങ്ങളിൽ അഗ്നിരക്ഷാസേന വിഭാഗം അണുനശീകരണം നടത്തി. ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുവങ്ങാട് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. മൂല്യനിർണയം നടക്കുന്നതിനാൽ പരീക്ഷക്ക് സജ്ജമാകുന്ന മറ്റു വിദ്യാലയങ്ങളിൽ അടുത്ത ദിവസങ്ങളിൽ അണുനശീകരണം നടത്തും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിൽ ജാഗ്രതയോടെയുള്ള സുരക്ഷാ ക്രമീകരണം നടത്തണമെന്ന് സർക്കാർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. സ്കൂൾ വളപ്പിനകത്തും ടോയ്ലെറ്റുകളിലുമാണ് അണുനശീകരണം നടത്തുന്നത്. ക്ലാസ് മുറികൾ ഉൾപ്പടെയുള്ളവ പി.ടി.എയുടെ സഹായത്തോടെ ശുചീകരിക്കാനാണ് തീരുമാനം. കാവുംഭാഗം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണം നടത്തി. പി.ടി.എയുടെ സഹായത്തോടെയാണ് വിദ്യാലയങ്ങളിൽ പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.