മൂത്തേടത്ത് ഹയർസെക്കൻഡറി സ്​കൂൾ അഗ്നിശമന സേന ശുചീകരിച്ചു

തളിപ്പറമ്പ്: മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ അഗ്‌നിശമന സേന ശുചീകരിച്ചു. മേയ് 26 മുതൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിൻെറ പശ്ചാത്തലത്തിലായിരുന്നു ശുചീകരണം. ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ബാലകൃഷ്ണൻ, ഫയർ റെസ്ക്യൂ ഓഫിസർ ടി. അഭിനേഷ്, സ്കൂൾ പ്രിൻസിപ്പൽ ടി.പി. മായാമണി എന്നിവർ നേതൃത്വം നൽകി. മറ്റ് സ്കൂളുകൾ മാസങ്ങളായി പൂട്ടിക്കിടക്കുന്നതിനാൽ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കേണ്ട ആവശ്യമില്ല. ഡെസ്ക്കുകളും ബെഞ്ചുകളും മുറികളും സോപ്പു ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ മതിയാകും. എന്നാൽ, മൂല്യനിർണയം നടന്ന സ്കൂളുകളിൽ ജനസമ്പർക്കം ഉണ്ടായതിനാലാണ് ഇത്തരം സ്കൂളുകൾ പ്രത്യേക അണുനാശിനികൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.