ദേശീയ പ്രതിഷേധ ദിനമാചരിച്ചു

കല്യാശ്ശേരി: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ കണ്ണൂർ കെൽട്രോണിൽ പ്രതിഷേധ സമരം നടത്തി. കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), കെൽട്രോൺ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കെ. മഹേന്ദ്രൻ, എം.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. പാപ്പിനിശ്ശേരി: ഐക്യ ട്രേഡ് യൂനിയൻെറ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരിയിൽ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഏഴു കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. കരിക്കൻ കുളം, പഴഞ്ചിറ, പുതിയകാവ്, ഹാജി റോഡ്, ഇല്ലിപ്പുറം ബാങ്ക്, ഇല്ലിപ്പുറം സഹകരണ ടൈൽസ്, റെയിൽവേ സ്‌റ്റേഷൻ എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. വിവിധ കേന്ദ്രങ്ങളിൽ ഐക്യ ട്രേഡ് യൂനിയൻ നേതാക്കളായ കെ.വി. രമേശൻ, സി. രാജൻ, പി. ചന്ദ്രൻ, കെ. സന്തോഷ് കുമാർ, ഒ.കെ. മൊയ്തീൻ, എം.സി. ദിനേശൻ, കെ.പി. സദാനന്ദൻ, പി. അശോകൻ, വി. രാജേഷ്, ഒ.വി. റീന എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.