തലശ്ശേരി: തലശ്ശേരി മാപ്പിള കലാകേന്ദ്രം മാപ്പിളപ്പാട്ട് ഗായകൻ തലശ്ശേരി എ. ഉമ്മറിനെ അനുസ്മരിച്ചു. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടി ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പ്രഫ.എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. ആരിഫ് കാപ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. നെല്ലറ ഷംസുദ്ദീൻ, പി.എം. അഷറഫ്, ഗായകൻ ഫിറോസ് ബാബു, ജലീൽ മാളിയേക്കൽ, ബക്കർ തോട്ടുമ്മൽ, എം.പി. ആബൂട്ടി ഹാജി, ജാഫർ ജാസ്, മുഹമ്മദ് ഫസൽ, അലി വലിയേടത്ത്, ഫനാസ് തലശ്ശേരി എന്നിവർ സംസാരിച്ചു. ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും തസ്മീർ ഉമ്മർ നന്ദിയും പറഞ്ഞു. നെൽകൃഷിക്ക് വിത്തിട്ടു തലശ്ശേരി: എരഞ്ഞോളി കുടക്കളം കർഷക കൂട്ടായ്മ കുടക്കളം വയലിൽ നെൽകൃഷിക്ക് വിത്തിട്ടു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കാരായി രാജൻ ഉദ്ഘാടനം നിർവഹിച്ചു. എ.കെ. രമ്യ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.