പഴയങ്ങാടി: കാഞ്ഞങ്ങാടുനിന്ന് പുതിയതെരുവിലേക്ക് പോയ കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. പഴയങ്ങാടി കുളങ്ങര പള്ളിക്ക് സമീപം പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ശനിയാഴ്ച ഉച്ച രണ്ടരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും ഗുഡ്സ് വാനിലും സമീപം നിർത്തിയിട്ട ബുള്ളറ്റ് മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഗുഡ്സ് വാനിൻെറ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ എം.വി. ലതീഷ് (35), ഗുഡ്സ് വാനിലുണ്ടായിരുന്ന കണ്ണൂർ സിറ്റിയിലെ ഇർഫാൻ, സനീർ എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പഴയങ്ങാടിയിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.