കൊട്ടിയൂർ: വൈശാഖ മഹോത്സവ ചടങ്ങുകൾക്ക് കർശന നിയന്ത്രണങ്ങൾ. ജൂൺ മൂന്നിന് അർധരാത്രി നെയ്യഭിഷേകത്തോടെ ആരംഭിക്കേണ്ട കൊട്ടിയൂർ ഉത്സവ ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചുപേരിൽ കവിയാത്ത സംഘത്തെ ഉൾപ്പെടുത്തി നടത്താനാണ് കലക്ടർ ഉത്തരവിട്ടത്. ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനാനുമതി നൽകിയിട്ടില്ല. കോഴിക്കോട് ജില്ലയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നും അഞ്ചുപേർ വീതമുള്ള രണ്ട് നെയ്യമൃത് സംഘങ്ങൾക്കും ആറുപേർ വീതമടങ്ങുന്ന നാല് ഇളനീർ സംഘങ്ങൾക്കും എരുവട്ടി തണ്ടയാൻെറ കൂടെ രണ്ട് വിഭാഗമായി ആറുപേർക്കുമാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ആരോഗ്യ പരിശോധനയും മുഖാവരണവും എല്ലാവർക്കും നിർബന്ധമാണ്. എന്നാൽ, നെയ്യമൃത് മഠങ്ങളിലും കഞ്ഞിപ്പുരകളിലും വ്രതത്തിൽ കഴിയുന്ന ഭക്തർ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ച് അവരുടെ വ്രതം തുടരണമെന്നും അഭിഷേക വസ്തുക്കൾ എഴുന്നള്ളിക്കുന്നതുസംബന്ധിച്ച് ചില ഇളവുകൾ തേടിയിട്ടുണ്ടെന്നും കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയും കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിയുമായ എൻ. പ്രശാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.