അബൂദബിയിൽനിന്ന്​ 179 യാത്രക്കാരുമായി വിമാനമെത്തി

കണ്ണൂര്‍: അബൂദബിയില്‍നിന്ന് പ്രവാസികളുമായി വിമാനം കണ്ണൂരിലെത്തി. എയർ ഇന്ത്യ എക്‌സ്പ്രസിൻെറ വിമാനമാണ് 179 യാത്രക്കാരുമായി ശനിയാഴ്ച രാത്രി 9.15ന് കണ്ണൂരിലിറങ്ങിയത്. ഇതില്‍ 169 മുതിര്‍ന്ന യാത്രക്കാരും 10 കൈക്കുഞ്ഞുങ്ങളുമാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുള്ള യാത്രക്കാരാണു കൂടുതല്‍. വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങിനു ശേഷം ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഹോം ക്വാറൻറീനിലേക്കും മറ്റുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയ ക്വാറൻറീന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി. ആരോഗ്യ പരിശോധനകൾക്കുശേഷം ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.