ഭക്ഷ്യവിള കിറ്റ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു അത്തോളി: ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ചേർന്ന് സുഭിക്ഷ കേരളം പദ്ധതി വഴി ഭക്ഷ്യ വിളകളുടെ 400 രൂപയുടെ കിറ്റ് 300 രൂപ സബ്സിഡിയിൽ നൽകുന്നു. 10 സൻെറും അതിലധികവും ഭൂമിയുള്ള ഒരു കുടുംബത്തിന് 100 രൂപ അടച്ചു നികുതിശീട്ടുമായി വാർഡ് അംഗം വശം അപേക്ഷ 25ന് മുമ്പ് നൽകണം. ഒരു വാർഡിൽ നൂറുപേർക്ക് മാത്രമെ പദ്ധതിയുള്ളൂ. മാസ്ക് വിതരണം തലക്കുളത്തൂർ: പറമ്പത്ത് ടൗൺ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും മാസ്ക് വിതരണം നടത്തി. ഐ.എൻ.ടിയു.സി ഭാരവാഹി അനിലനും, കോൺഗ്രസ് ഭാരവാഹി മുഹമ്മദ് കോയയും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.ടി. ജോഷിത്, പ്രഭി പുനത്തിൽ, പി. നിഖിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.