ചുരത്തിൽ ലോറി മറിഞ്ഞു - രണ്ടുപേർക്ക് പരിക്ക്

ചുരത്തിൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് കുറ്റ്യാടി: ചുരം റോഡിൽ കർണാടകയിൽനിന്ന് വരുകയായിരുന്ന പാർസൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്ക്. നിയന്ത്രണം വിട്ട ലോറി മൂന്നാം വളവിനും നാലാം വളവിനും ഇടയിലാണ് മറിഞ്ഞത്. സൈഡിലെ മതിലിലിടിച്ച് ടയറുകൾ ഊരിത്തെറിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് തൊട്ടിൽപാലം പൊലീസ് പറഞ്ഞു. ചുരം റോഡിൽ വൻതോതിൽ കാടുവളർന്നു കിടക്കുന്നതിനാൽ ഡ്രൈവർമാർക്ക് കാഴ്ച മറയുന്നുണ്ട്. Photo: SAT KUTTI 25 കാറ്റ്യാടിച്ചുരത്തിൽ മൂന്നാം വളവിനു സമീപം മറിഞ്ഞ ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.