വിദ്യാലയങ്ങൾ അണുവിമുക്തമാക്കി

മുക്കം: ഈ മാസം 26ന് നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.സി പരീക്ഷകൾക്കുള്ള തയാറെടുപ്പിൻെറ ഭാഗമായി മുക്കം ഫയർഫോഴ്സ് ഓഫിസർ വിജയൻെറ നേതൃത്വത്തിൽ നഗരസഭയിലെ ഹൈസ്കൂളുകളിൽ അണുനശീകരണം നടത്തി. മുക്കം ഓർഫനേജ് ഹൈസ്കൂൾ, മുക്കം ഹൈസ്കൂൾ, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണാശ്ശേരി ഓർഫനേജ് ഹൈസ്കൂൾ, ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. മുക്കം നഗരസഭ കൗൺസിലർമാരായ പി. പ്രശോഭ് കുമാർ, മുക്കം വിജയൻ ,ലീല പുൽപ്പറമ്പിൽ, ഗഫൂർ മാസ്റ്റർ, ബിന്ദു രാജൻ എന്നിവർ സംബന്ധിച്ചു. MKMUC 4 മുക്കം അഗ്നിശമന വിദ്യാലയങ്ങളിൽ അണുനശീകരണം നടത്തുന്നു കൃഷിഭവന് മുന്നിൽ കർഷക ധർണ ഓമശ്ശേരി: കാർഷിക കടങ്ങൾ എഴുതിത്തള്ളുക, പതിനായിരം രൂപ ധനസഹായം നൽകുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ കൃഷിഭവന് മുന്നിൽ ധർണ നടത്തി. കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഒ.എം. ശ്രീനിവാസൻ ,പി.കെ ഗംഗാധരൻ, രാമനാഥൻ, ബാലകൃഷണൻ, ഷമീർ ഓമശ്ശേരി എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഗംഗാധര കുറുപ്പ് സ്വാഗതവും ഷാജു കൂട്ടുങ്ങൽ നന്ദിയും പറഞ്ഞു. ഫോട്ടോ oma krishibhavan ഓമശ്ശേരി കൃഷിഭവന് മുന്നിൽ കർഷക കോൺഗ്രസ് നടത്തിയ ധർണ കളിസ്ഥലം മാലിന്യ കൂമ്പാരമാക്കി കോഴിക്കോട്: 54ാം വാർഡിൽ ചാമുണ്ഡിവളപ്പിൽ പ്രദേശവാസികളെ കബളിപ്പിച്ച് കളിസ്ഥലം മാലിന്യ കൂമ്പാരമാക്കിയതായി ആരോപണം. പയ്യാനക്കൽ മേഖലയിലെ തോടുകകളിൽനിന്നും ഓവുചാലിൽനിന്നുമുള്ള മാലിന്യമാണ് ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗത്ത് തള്ളിയത്. ലോക്ഡൗണിൻെറ മുമ്പ് വരെ പ്രദേശത്തെ പ്രധാന കളിസ്ഥലം ആയിരുന്ന ഇവിടെ മാലിന്യം തള്ളുന്നതിനെ ചോദ്യം ചെയ്ത പ്രദേശവാസികളോട് മാലിന്യം മണ്ണിൽ ലയിപ്പിച്ചു പുതിയ കളിസ്ഥലമാക്കുമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം.നിരവധി തവണ മാലിന്യം കൊണ്ട് വരുന്ന വണ്ടികൾ ജനങ്ങൾ തടഞ്ഞിരുന്നു. സ്ഥിതി തുടർന്നാൽ ഭാവിയിൽ സ്ഥിര മാലിന്യം തള്ളൽ കേന്ദ്രമാവും എന്ന ആശങ്കയുണ്ട്. മാലിന്യ കൂമ്പാരം കൂടിയതിനാൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രക്ഷോേഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. മുൻ കൗൺസിലർ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.എം. റഷീദ്, പി.വി. അബ്ദുല്ലേക്കായ, എ.കെ. അബ്ദുറഹീം, സി.വി. നഫ്സൽ, സി.വി. ആർഷാദ്, സി.വി. ഫൈസൽ, കെ.പി. സർജാൻ, എ.കെ. ഫൗസാൻ, പി.വി. ഷംസുദ്ദീൻ, എം.പി. സാജിദ്റഹ്മാൻ, കെ.കെ. ഹാരിസ്, സി.പി. നജീബ്, കെ.വി. ഫർഷാദ്, വി.പി. റമീസ്, വി. മുഹമ്മദ് റിയാസ്, എം. മുഹമ്മദ് റിഫാൻ എന്നിവർ സംസാരിച്ചു. പട: corporation waste പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ തള്ളിയ മാലിന്യം തൊഴിലാളി യൂനിയൻ പ്രതിഷേധം മുക്കം: തൊഴിൽനിയമങ്ങൾ സസ്പെൻഡ് ചെയ്യുകയും, ജോലിസമയം ദിവസം 12 മണിക്കൂറായി ദീർഘിപ്പിക്കുന്നത് ഒഴിവാക്കുക, ബി.ജെ.പി സർക്കാറുകളുടെ നയങ്ങൾക്കെതിരെ തൊഴിലാളി യൂനിയൻ അഖിലേന്ത്യ തലത്തിലുള്ള പ്രതിഷേധത്തിൻെറ ഭാഗമായി മുക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ടി. വിശ്വനാഥൻ ഉൽഘാടനം ചെയ്തു. പ്രേമൻ മുത്തേരി (ഐ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കെ.ടി. ബിനു, പി.ടി. ബാബു, സുരേഷ് രാരോത്ത് എന്നിവർ സംസാരിച്ചു. മണാശ്ശേരി, കൊടിയത്തൂർ, തോട്ടുമുക്കം, ചുള്ളിക്കാപറമ്പ് ,തിരുവമ്പാടി എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. MKMUC5 തൊഴിലാളി യൂനിയനുകളുടെ പ്രതിഷേധം മുക്കത്ത് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.