ഉരുൾപൊട്ടലിൽ തകർന്ന പുല്ലൂരാംപാറ ജോയ് റോഡ് പുനർനിർമിക്കാൻ പദ്ധതി

Must തിരുവമ്പാടി: 2012ലെ പുല്ലൂരാംപാറ ഉരുൾപൊട്ടലിൽ തകർന്ന തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പുല്ലൂരാംപാറ ജോയി റോഡ് പുനർനിർമാണത്തിന് പദ്ധതി. പുല്ലൂരാംപാറയിൽനിന്ന് ആനക്കാംപൊയിലിലേക്കുള്ള ബദൽ പാതയായി ജോയി റോഡ് വികസിപ്പിക്കും. ജോയി റോഡിൻെറ ഒരു കി.മീ ഭാഗം ഉരുൾപൊട്ടലിൽ പൂർണമായും തകർന്നിരുന്നു. റോഡ് തകർന്നതോടെ പ്രദേശത്തെ താമസക്കാർ മുഴുവൻ വീടുകൾ ഉപേക്ഷിച്ച് മാറിയിരുന്നു. പൂർണമായി തകർന്ന ഒരു കി.മീ ദൂരം ജോർജ് എം. തോമസ് എം.എൽ.എയുടെ ശ്രമഫലമായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. നിർമാണത്തിനായി 1.80 കോടി രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്ത് വിഹിതം 45 ലക്ഷം രൂപയടക്കം 2. 25 കോടി രൂപയാണ് റോഡിൻെറ പുനർനിർമാണ എസ്റ്റിമേറ്റ്. റോഡ് ഗ്രാമപഞ്ചായത്ത് എൻജിനീയർമാരുടെ സംഘം പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, എക്സിക്യൂട്ടിവ് എൻജിനീയർ കെ.ജി. സന്ദീപ്, അസി. എക്സി. എൻജിനീയർ ചിത്ര, അസി. എൻജിനീയർ രമ്യ, കെ.ഡി. ആൻറണി, യൂത്ത് കോഒാഡിനേറ്റർ പി.ജെ. ജിബിൻ, പി.സി. മെവിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. * with photo കർഷകർക്ക് 10,000 രൂപ അനുവദിക്കണം കൂടരഞ്ഞി: ലോക്ഡൗൺ മൂലം ദുരിതത്തിലായ കർഷകർക്ക് 10,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി വില്ലേജ് ഒാഫിസിന് മുന്നിൽ കേരള കോൺഗ്രസ് എം കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ധർണ നടത്തി. കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണം. ധർണ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഹെലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജോളി പൊന്നും വരിക്കയിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കുളത്തിങ്കൽ, ജോഷി കൂമ്പുങ്കൽ, ജോണി പ്ലാക്കാട്ട് എന്നിവർ സംസാരിച്ചു. പെരുന്നാൾ കിറ്റ് വിതരണം തിരുവമ്പാടി: യൂത്ത് കെയർ തിരുവമ്പാടി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. താഴെ തിരുവമ്പാടി മിൽമുക്കിൽ നൂറ് കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ നിർവഹിച്ചു. യു.സി. അജ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, ടി.എൻ. സുരേഷ്, ബഷീർ വടക്കേത്തറ, മുഹമ്മദ്കുട്ടി ആലങ്ങാടൻ, ഷമീർ നടുക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.