വയലിലേക്ക് കോൺക്രീറ്റ് പാലം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു

കൊടുവള്ളി: നഗരസഭയിലെ വാവാട് ചക്കരവയൽ നികത്തുന്നതിന് വാവാട് ഇരുമോത്ത് ദേശീയപാത 766ൽനിന്ന് . വയൽ മണ്ണിട്ട് നികത്താൻ പലതവണ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞതാണ്. പാലം നിർമാണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയപ്പോൾതന്നെ നാട്ടുകാർ കൗൺസിലർ വെള്ളറ അബ്ദുവിൻെറ നേതൃത്വത്തിൽ ഇടപെടുകയും വില്ലേജ് ഓഫിസറെ വിവരം അറിയിച്ചതിൻെറ അടിസ്ഥാനത്തിൽ പണി നിർത്തിവെപ്പിക്കുകയും ചെയ്തു. ദേശീയപാതക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന വാവാട് ചക്കരവയൽ വാവാട് സൻെറർ, ഇരുമോത്ത്, വാവാട് പ്രദേശങ്ങളിലെ ആറ് ജലനിധി കിണറുകൾക്കും ഇരുന്നൂറോളം വീട്ടുകിണറുകൾക്കും ആകെയുള്ള ജലസ്രോതസ്സാണ്. ഏകദേശം 500ൽ അധികം കുടുംബങ്ങളുടെ കുടിവെള്ളമാണ് ചക്കര വയൽ നികത്തുന്നതോടുകൂടി ഇല്ലാതാകുന്നത്. ഈ വയൽ പൂർണമായും നീർത്തട വിഭാഗത്തിൽ പെടുത്തിയതാണെങ്കിലും പലപ്പോഴായി ഏറെ ഭാഗവും നികത്തപ്പെട്ടു. നാട്ടുകാർ വയൽ സംരക്ഷണ സമിതി ഉണ്ടാക്കി പല അവസരങ്ങളിലായി നൂറുകണക്കിന് പരാതികൾ വില്ലേജ് ഓഫിസർ, തഹസിൽദാർ മുതലായവർക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ കേസ് രജിസ്റ്റർ ചെയ്യുകയോ നിയമ നടപടികൾ സീകരിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ രണ്ടുനില കെട്ടിടം അടക്കം വലിയ നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്ത് നടത്തിയിട്ടുണ്ട്. നാഷനൽ ഹൈവേക്ക് അഭിമുഖമായി അടുത്തകാലത്ത് നിർമിച്ച ഒരു കെട്ടിടത്തിൻെറ പകുതി ഭാഗം സ്ഥിതി ചെയ്യുന്നത് വയൽ നികത്തിയ ഭൂമിയിലാണ്. മഴക്കാലത്ത് വാവാട് സൻെറർ അങ്ങാടിയിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് വയൽ നികത്തിയത് കാരണമാണ്. നേരത്തേ പൂനൂർപുഴ കരകവിയുമ്പോൾ അധികജലം വയലിലേക്ക് കയറിനിൽക്കുമായിരുന്നത് വയൽ നികത്തിയതു കാരണം നാഷനൽ ഹൈവേയിലേക്കാണ് കയറുന്നത്. വയൽ നികത്തുന്നതിനെതിരെ വാവാട് വില്ലേജ് ഓഫിസ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ശക്തമായ സമരം നടത്താനുള്ള ശ്രമത്തിലാണ് വയൽ സംരക്ഷണ സമിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.