രാമനാട്ടുകര: സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയായി കോടമ്പുഴ പള്ളി മേത്തൽ 31ാം ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ച് രാമനാട്ടുകര നഗരസഭയിലെ എൽ.ഡി.എഫ് ഭരണത്തിൽ നഗരസഭ ഉപാധ്യക്ഷയായ പി.കെ. സജ്നക്കെതിരെ എൽ.ഡി.എഫിലെ പോര് പരസ്യമായി. പി.കെ. സജ്നക്കെതിരെ അവിശ്വാസ പ്രമേയത്തിന് എൽ.ഡി.എഫിലെ 16 കൗൺസിലർമാരും ഒപ്പിട്ട് നോട്ടീസ് നൽകി. ഭരണകക്ഷി തീരുമാനങ്ങളിൽ വൈസ് ചെയർപേഴ്സൻ സ്ഥിരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇവർക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ജൂൺ രണ്ടിന് അവിശ്വാസ പ്രമേയത്തിനുമേൽ ചർച്ച നടക്കും. എൽ.ഡി.എഫിലെ സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയായാണ് പി.കെ. സജ്ന വിജയിച്ചത്. മുന്നണി സംവിധാനമനുസരിച്ച് ഉപാധ്യക്ഷ പദവി സി.പി.ഐക്കായിരുന്നു. ഇങ്ങനെയാണ് സജ്ന നഗരസഭ വൈസ് ചെയർപേഴ്സനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.