കോഴിക്കോട്: 26ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി കോർപറേഷൻ പരിധിയിലെ എല്ലാ സ്കൂളുകളും ശുചീകരിച്ച് അണു വിമുക്തമാക്കുന്നതിന് നഗരസഭ തീരുമാനം. ബന്ധപ്പെട്ട പി.ടി.എകളുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. പരീക്ഷക്ക് മുന്നോടിയായി ഒരുക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മേയർ തോട്ടത്തിൽ രവീന്ദ്രൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മറ്റ് പ്രധാന തീരുമാനങ്ങൾ: -പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാസ്ക് നൽകും. ഇത് പരമാവധി വീടുകളിൽ എത്തിക്കും. സാധിക്കാത്ത പക്ഷം കുട്ടികൾ സ്കൂളിൽ പ്രവേശിക്കുന്നതിനു മുമ്പ ് ബന്ധപ്പെട്ട സ്കൂൾ അധികൃതർ കൈമാറും. എല്ലാ കുട്ടികളും മാസ്ക് ഉപയോഗിക്കുന്നുവെന്ന ് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ,ഹെഡ്മിസ്ട്രസ ്, പ്രിൻസിപ്പൽ എന്നിവരെ ചുമതലപ്പെടുത്തി -പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുന്നതിന് പി.ടി.എയെ ചുമതലപ്പെടുത്തി. ഏതെങ്കിലും സ്ഥലങ്ങളിൽ നിന്ന് പൊതുഗതാഗത സംവിധാനം ഇല്ലാത്ത പക്ഷം കുട്ടികളെ കൂട്ടിക്കൊണ്ടു വരുന്നതിന് ഗതാഗത സംവിധാനം ആവശ്യമാണെങ്കിൽ നഗരസഭയെ അറിയിക്കണം. -നേതൃത്വം കൊടുക്കുന്നതിന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. -പരീക്ഷയെഴുതുന്ന കുട്ടികൾക്ക ് ആവശ്യമായ പൊതുഗതാഗതം ഇല്ലാത്ത പക്ഷം കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടും. -സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതിന് പി.ടി.എയോടൊപ്പം സഹകരിക്കുന്നതിന് പ്രാദേശിക റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ പരമാവധി സഹകരിപ്പിക്കും. -പൊതുഗതാഗത സംവിധാനം ഇല്ലാത്ത കാരണത്താൽ ഒരു കുട്ടിക്കുപോലും പരീക്ഷക്കെത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നില്ല എന്നും കുട്ടികൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുന്നുവെന്നും സ്കൂളുകളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുന്നുവെന്നും ബന്ധപ്പെട്ട എച്ച്.എം, പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. എം. രാധാകൃഷ്ണൻ, പി.സി. രാജൻ തുടങ്ങിയവരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.