പൂനൂര്‍: ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം കരുവാറ്റക്കടവ് പ്രദേശവാസികളെ താമരശ്ശേരി ടൗണുമായി ബന്ധിപ്പിക്കുന്ന കരുവാറ്റക്കടവ് പാലത്തിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതിൻെറ മുന്നോടിയായി പാലത്തിൻെറ സര്‍വേ നടപടികള്‍ ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. പാലം നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള അലൈന്‍മൻെറ് സര്‍വേ നടപടികളാണ് തുടങ്ങിയത്. പാലത്തിൻെറ രൂപരേഖ തയാറാക്കി എന്‍ജിനീയര്‍മാര്‍ക്ക് കൈമാറും. ഉണ്ണികുളം- താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനു പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ താമരശ്ശേരിയിലേക്കുള്ള ദൂരം പകുതിയായി കുറയും. കഴിഞ്ഞദിവസം പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിലെ എൻജിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് സർവേ നടത്തിയത്. അടുത്ത ദിവസങ്ങളിൽ തന്നെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.