പെരുന്നാളല്ലേന്നു​ കരുതി പുറത്തിറങ്ങരുതെന്ന്​ ആഹ്വാനം

കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിൻെറ പേരിൽ ആളുകൾ അനിയന്ത്രിതമായി പുറത്തിറങ്ങരുതെന്ന് ആഹ്വാനം. മത സാമുദായിക നേതൃത്വവും സംഘടനകളും സർക്കാറും ഇൗ കാര്യം പ്രത്യേകമുണർത്തിയിട്ടുണ്ട്. പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ഡൗണിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ വിശ്രമയിടങ്ങളായ ബീച്ച്, മാനാഞ്ചിറ, ശാസ്ത്രകേന്ദ്രം, സരോവരം തുടങ്ങിയ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. കച്ചവടസ്ഥാപനങ്ങളെല്ലാം പൂർണമായും അടഞ്ഞുകിടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ എവിടെയും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. നിശ്ചിത ഹോട്ടലുകളിൽ പാർസൽ സൗകര്യമുണ്ട്. ലോക്ഡൗൺ ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ വേണ്ടി മാത്രമാണെന്നും ആഘോഷിക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉണർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.