കൂത്തുപറമ്പ്: ലോക്ഡൗണിൽ ഇളവുകൾ നൽകിയതോടെ കൂത്തുപറമ്പ് ടൗൺ സാധാരണ നിലയിലായി. വൻതോതിൽ വാഹനങ്ങളെത്തിയതോടെ ടൗണിൽ സ്ഥാപിച്ച ബാരിക്കേഡുകളും അധികൃതർ നീക്കി. ലോക് ഡൗൺ ആരംഭിക്കുന്നതിനുമുമ്പുള്ള അവസ്ഥയിലായിരുന്നു കൂത്തുപറമ്പ്. കടകൾ മിക്കതും തുറന്നതിനാൽ വൻതോതിലാണ് ആളുകൾ എത്തിയത്. വാഹനങ്ങളുടെ നീണ്ടനിരയും ഉണ്ടായി. റെഡ് സോൺ മേഖലയായതിനാൽ രണ്ടുമാസത്തെ ഇടവേളക്കുശേഷമായിരുന്നു തുണിക്കടകൾ, ജ്വല്ലറികൾ, സ്റ്റുഡിയോകൾ എന്നിവ തുറക്കുന്നത്. നല്ല തിരക്കും കടകളിൽ അനുഭവപ്പെട്ടിരുന്നു. പലചരക്ക് കടകൾ, പച്ചക്കറി സ്റ്റാളുകൾ, ബേക്കറികൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ നേരത്തെ തന്നെ അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, വൈകീട്ട് അഞ്ചുവരെ മാത്രമേ ഹോട്ടൽ ഒഴികെയുള്ള കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ. അതേ സമയം, പാട്യം പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടെ ഇപ്പോഴും ഹോട്സ്പോട്ടുകളായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.