തൊഴിലുറപ്പ് പദ്ധതിയില്‍ തില്ലങ്കേരി പഞ്ചായത്തിന് നേട്ടം

ഇരിട്ടി: തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച് തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. ഭൂവിസ്തൃതിയിലും ജില്ലയിലെ ചെറിയ പഞ്ചായത്തുകളില്‍ ഒന്നായ തില്ലങ്കേരിക്ക് റവന്യൂ ഭൂമിയും തനത് വരുമാനവും നന്നേ കുറവാണ്. പരിമിതികള്‍ ഏറെയുണ്ടായിട്ടും ഉള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.30 കോടിയാണ് ചെലവഴിച്ചത്. 1.78 കോടി രൂപ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് വിനിയോഗിച്ചത്. പാഷന്‍ ഫ്രൂട്ട് പദ്ധതി, ആട്ടിന്‍കൂട്, കോഴിക്കൂട്, 50 കിണര്‍ നിര്‍മാണം, നൂറോളം കിണര്‍ റീചാര്‍ജിങ്, കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം എന്നിവയാണ് തൊഴിലുറപ്പ് പദ്ധതി വഴി പൂര്‍ത്തിയാക്കിയത്. 1700ഓളം തൊഴിലാളികളുള്ള പഞ്ചായത്തില്‍ കൂലിയിനത്തില്‍ മാത്രം ഇവരുടെ കൈകളില്‍ എത്തിയത് 2.39 കോടി രൂപയാണ്. 86, 897 തൊഴില്‍ദിനവും ഉപയോഗിച്ചു. ഈ സാമ്പത്തിക വര്‍ഷവും മികച്ച നേട്ടം കൈവരിക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായി പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.