കനാലിൽ മലിനജലം; പകർച്ചവ്യാധി ഭീഷണി

കൂത്തുപറമ്പ്: വേങ്ങാടിനടുത്ത കിരാച്ചിയിൽ കനാലിൽ മലിനജലം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഭീഷണിയായി. വേങ്ങാട് -വട്ടിപ്രം റോഡിൽ കിരാച്ചി ബ്രദേഴ്സ് ക്ലബിന് സമീപത്തെ കനാലിലാണ് മലിനജലം കെട്ടിനിൽക്കുന്നത്. വേനൽമഴയിൽ ഒഴുകിയെത്തിയ വെള്ളം പ്രധാന കനാലിൽ തന്നെ കെട്ടിനിൽക്കുകയായിരുന്നു. ചപ്പുചവറുകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം പൂർണമായും മലിനമായി. ദിവസങ്ങളായി മലിനജലം കെട്ടിനിൽക്കുന്നതിനാൽ പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കുന്ന അവസ്ഥയാണുള്ളത്. സമീപകാലത്തായി അറ്റകുറ്റപ്പണി ചെയ്ത 150 മീറ്ററോളം ഭാഗത്താണ് മലിനജലം രൂപപ്പെട്ടിട്ടുള്ളത്. അശാസ്ത്രീയമായ നവീകരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പഴശ്ശി പ്രോജക്ട് അധികൃതർക്കും വേങ്ങാട്, മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.