കേളകം: മലയോരത്ത് കാറ്റിൽ വ്യാപക നാശനഷ്ടം. കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി മേഖലയിൽ മാത്രം 1500ൽ അധികം കുലച്ച നേന്ത്രവാഴകളാണ് നിലംപൊത്തിയത്. ബുധനാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലാണ് നാശനഷ്ടം. കീച്ചേരി ഷിജി, കൊയിലോത്ത് ഭാസ്‌കരൻ, വെമ്പള്ളിക്കുന്നേൽ ജോർജ്, കുഴിപ്പള്ളി ഫ്രാൻസിസ്, ജോർജ് എന്നിവരുടെ വാഴകളാണ് കാറ്റിൽ നശിച്ചത്. ബാങ്ക് വായ്പ എടുത്ത് ഏക്കറുകണക്കിന് സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കിയത്. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കണിച്ചാർ കൃഷി ഓഫിസർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.