കണ്ണൂർ: ധര്‍മടം മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം രൂപ നൽകി. വേങ്ങാട്, പിണറായി, ധര്‍മടം, പെരളശ്ശേരി, ചെമ്പിലോട്, അഞ്ചരക്കണ്ടി എന്നീ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവും കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തനത് ഫണ്ടില്‍നിന്നുള്ള തുകയാണ് പഞ്ചായത്തുകള്‍ കൈമാറിയത്. ബാങ്ക്, ട്രഷറി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.