പാനൂരിൽ ഇന്നുമുതൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവ്​

പാനൂർ: നഗരസഭയിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിക്കും. അടച്ചിട്ട റോഡുകൾ ഓരോന്നായി തുറന്നുകൊടുക്കും. അതേസമയം, പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ശക്തമായ പരിശോധനകൾ തുടരും. ചോദ്യം ചെയ്ത് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. ഇതര സംസ്ഥാനങ്ങളിൽനിന്ന് പാനൂരിലെത്തുന്ന ചരക്കുലോറി ജീവനക്കാരുമായി അടുത്തിടപെടുന്നതിൽ ജനങ്ങൾ ശ്രദ്ധാലുക്കളാവണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. അവർ പ്രത്യേകം ശുചിമുറി ഉപയോഗിക്കണം. പാനൂർ മേഖലയിലെ കടകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ ക്വാറൻറീനിൽ പാർപ്പിക്കാൻ പാനൂർ യു.പി, പെരിങ്ങത്തൂർ ഖുർആൻ കോളജ്, മൗണ്ട് ഗൈഡ് പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങൾ സജ്ജീകരിക്കും. കൂടുതൽ കേസുകൾ വന്നാൽ ഇനിയും കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തും. പാനൂർ മേഖലയിലെ 15ഓളം ആളുകളാണ് സമ്പർക്ക കേസുകളിലായി വിവിധ ആശുപത്രികളിലുള്ളത്. ഇവരുടെ പരിശോധനഫലം നെഗറ്റിവായാൽ അടുത്ത ദിവസം മുതൽ പാനൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.