ലോറിയിൽ കടത്തിയ പഴകിയ മത്സ്യം പിടികൂടി

പയ്യന്നൂർ: പെരുമ്പ ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ചൂര, വേളൂരി മത്സ്യങ്ങൾ കൂട്ടിക്കലർത്തിയ നിലയിലാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. ചൂര മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി.13 പെട്ടി മത്സ്യം പയ്യന്നൂർ മൂരിക്കൊവ്വലിലെ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിൽ കുഴിച്ചുമൂടി. നഗരസഭ സെക്രട്ടറി കെ.അജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രാജഗോപാലൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സ്യം നശിപ്പിച്ചത്. പരിശോധന സ്ക്വാഡിൽ കെ.പി.സുരേഷ് കുമാർ, കെ.സുരേഷ് ബാബു, കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.