ഓമശ്ശേരി: വിദേശ രാജ്യങ്ങളിലുള്ള മലയാളി പ്രവാസികൾക്ക് ലോക്‌ഡൗൺ കാലത്ത് ആവശ്യമുള്ള ജീവൻ രക്ഷാ മരുന്നുകളെത്തിക്കുന്നതിന് കേരള സർക്കാർ നോർക്ക വഴി തുടങ്ങിയ പദ്ധതി പ്രവാസികളെ കബളിപ്പിക്കുന്നതും വഞ്ചിക്കുന്നതുമാണെന്ന് ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് യൂനുസ് അമ്പലക്കണ്ടി, ജന.സെക്രട്ടറി ഫായിസ് മങ്ങാട് എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധമുയർന്നു വരണമെന്നും അവർ ആവശ്യപ്പെട്ടു. റമദാൻ കിറ്റ് വിതരണം കോഴിക്കോട്: നൈനാം വളപ്പ് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നൈനാംവളപ്പിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ കുടുംബങ്ങൾക്ക് നൽകിയ റമദാൻ കിറ്റ് വിതരണ സൗത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. എൻ.വി. ഫൈസൽ കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.പി. ബാവ, സി.എം. സാബിത്, എൻ.വി. ഉമ്മർകോയ എന്നിവർ സംസാരിച്ചു. മാസ്‌ക്കുകള്‍ വിതരണം ചെയ്തു കൊടിയത്തൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിൻെറ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ മുക്കത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. മുക്കം നഗരസഭ കൗണ്‍സിലര്‍ എ. ഗഫൂര്‍ മാസ്റ്റര്‍ മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസല്‍ ബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു. റഫീഖ് തോട്ടുമുക്കം, സാലിം ജീറോഡ്, മുഹമ്മദ് കക്കാട്, രബിത്ത്, ഫൈസല്‍ പുതുക്കുടി, ഹബീബി, ഉണ്ണിചേക്കു തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ. kodiyathur mask welfare party മാധ്യമപ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ ഫെയര്‍ പാര്‍ട്ടിയുടെ മാസ്‌ക് വിതരണോദ്ഘാടനം എ. ഗഫൂര്‍ മാസ്റ്റര്‍ പ്രസിഡൻറ് സി. ഫസല്‍ ബാബുവിന് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.